കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തി, മന്ത്രി കെ കെ ശൈലജയ്ക്കെതിരെ പരാതിയുമായി യുഡിഎഫ്

Monday 22 March 2021 8:53 AM IST

കൊച്ചി: കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയെന്നാരോപിച്ച് മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കുടുംബശ്രീ അംഗങ്ങളെ ചട്ടംലംഘിച്ച് യോഗങ്ങൾക്ക് എത്തിക്കുന്നുവെന്നാണ് പരാതി. പെൻഷൻ ചർച്ച ചെയ്യാനെന്ന പേരിലാണ് ഇവരെ വിളിച്ചുകൂട്ടിയതെന്ന് പരാതിയിൽ പറയുന്നു.

മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎസ് അദ്ധ്യക്ഷയുടെ ശബ്ദരേഖ കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ആലുവയിലെ യോഗം തിരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.