കവിത കോപ്പിയടിയെ ന്യായീകരിച്ച സാഹിത്യ അക്കാദമി ജീവികൾ നാട്ടിൽ നടന്ന നരബലിയെ പറ്റി ഉരിയാടാത്തതെന്ത്: ചോദ്യശരവുമായി ജോയ് മാത്യു
Tuesday 19 February 2019 9:27 AM IST
കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സാഹിത്യകാരന്മാർക്കെതിരെ രൂക്ഷവിമർശവുമായി നടൻ ജോയ് മാത്യു രംഗത്ത്. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ രംഗത്തെത്തിയ സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടിൽ നടന്ന നരബലിയെ കുറിച്ച് അറിഞ്ഞില്ലേയെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി
ജീവികളൊന്നും നാട്ടിൽ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവൻ എന്ന് എന്നാണു ഈ പരാന്നഭോജികൾ തിരിച്ചറിയുക?'