നിയമനം ന്യായീകരിച്ച് കെ.എസ്.ആർ.ടി.സി
Wednesday 31 March 2021 12:00 AM IST
തിരുവനന്തപുരം: ഉന്നത തസ്തികകളിൽ പിൻവാതിൽ കരാർ നിയമനം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. അപേക്ഷ ക്ഷണിച്ച് സർക്കാർ സെക്രട്ടറിമാർ നേരിട്ട് ഇന്റർവ്യൂ നടത്തിയാണ് നിയമനം നടത്തിയത്.
കെ.എസ്.ആർ.ടി.സിയിൽ പ്രൊഫഷണലിസം കൊണ്ടുവരണമെന്ന സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ പോസ്റ്റുകൾ എല്ലാം സീനിയർ മാനേജ്‌മെന്റ് ഗ്രേഡിലുള്ളവയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മാദ്ധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
ധനകാര്യ സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഐ.ടി സെക്രട്ടറി എന്നിവർക്ക് പുറമേ കോഴിക്കോട് ഐ.എ.എമ്മിലെ വിദഗ്ധർ അടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഇന്റർവ്യൂ നടത്തിയത്.