അഞ്ച് ദിവസം; 18,824 ആബ്‌സെന്റീ വോട്ട്
Thursday 01 April 2021 12:30 AM IST
പാലക്കാട്: അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 18,824 ആബ്‌സെന്റീ വോട്ട് രേഖപ്പെടുത്തി. കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും ഉൾപ്പെടെ ആറുപേരും ഭിന്നശേഷിക്കാരായ 1,838 പേരും 80ന് മുകളിൽ പ്രായമുള്ള 16,980 പേരുമാണ് വോട്ട് ചെയ്തത്. ജില്ലയിലാകെ 24,978 ആബ്‌സെന്റീ വോട്ടർമാരാണുള്ളത്. ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി ഇന്നുകൂടി പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.
മണ്ഡലം- വോട്ട് (ഭിന്നശേഷിക്കാർ, 80ന് മുകളിലുള്ളവർ)
തൃത്താല- 107- 938 പട്ടാമ്പി- 154- 1655 ഷൊർണൂർ- 123- 1583 ഒറ്റപ്പാലം- 84- 1818 കോങ്ങാട്- 54- 1420 മണ്ണാർക്കാട്- 143- 1073 മലമ്പുഴ- 147- 1779 പാലക്കാട്- 87- 1303 തരൂർ- 217- 1213 ചിറ്റൂർ- 221- 1531 നെന്മാറ- 262- 1357 ആലത്തൂർ- 239- 1310