ബംഗാളിലും അസാമിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

Thursday 01 April 2021 1:42 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പശ്ചിമബംഗാളിൽ നാല് സംസ്ഥാനങ്ങളിലെ 30 സീറ്റുകളിൽ 171 സ്ഥാനാർത്ഥികളും അസാമിൽ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിൽ 345 പേരും മത്സരിക്കുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയും ബി.ജെ.പിയിൽ ചേർന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഇന്ന് ജനവിധി തേടുന്നു.നന്ദിഗ്രാമിൽ അവസാന ലാപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ മമതയും സുവേന്ദിനു വേണ്ടി ആഭ്യന്തര മന്ത്രി അമിത് ഷായും റാലികളും റോഡ്ഷോയും നടത്തി. അസാമിൽ രണ്ടാം ഘട്ടത്തിൽ ബി.ജെ.പി മന്ത്രിസഭയിലെ പ്രമുഖൻമാരായ പരിമൾ സുക്ളബൈദ്യ, പിജൂഷ് ഹസാരിക, ബബേഷ് കാലിത, സം റോംഗാങ്, റിഹോൺ ദൈമരി, ഡെപ്യൂട്ടി സ്‌പീക്കർ അമിനുൽ ഹഖ് എന്നിവർ ജനവിധി തേടുന്നു.