ഷിബുവിനും ഗണേശിനും വോട്ടുതേടി മോഹൻലാൽ
Thursday 01 April 2021 12:29 AM IST
കൊല്ലം: ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേശ് കുമാറിനും വേണ്ടി വോട്ട് ചോദിച്ച് നടൻ മോഹൻലാൽ. ഓൺലൈൻ വീഡിയോയിലൂടെയായായിരുന്നു വോട്ടഭ്യർത്ഥന. ബേബി ജോണിനെപ്പോലെ കരുത്തുറ്റ നേതാവാണ് അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോൺ. മന്ത്രിയായിരുന്നപ്പോഴും നേതാവായിരിക്കുമ്പോഴും നാടിന്റെ വികസനം മാത്രം കൊതിക്കുന്ന അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണം. ഷിബു തന്റെ പ്രിയ സുഹൃത്താണെന്നും മോഹൻലാൽ പറയുന്നു. പത്തനാപുരത്തെ വികസനം സ്വപ്‌നമായി കൊണ്ടുനടക്കുന്ന സുഹൃത്താണ് കെ.ബി. ഗണേശ് കുമാർ എന്ന മുഖവുരയോടെയാണ് ഗണേശിനായുള്ള വീഡിയോ തുടങ്ങുന്നത്.