ഇന്നും നാളെയും ഒറ്റപ്പെട്ട മഴ

Thursday 01 April 2021 12:55 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തി പ്രാപിക്കും.ഇതോടെ മഴയുടെ ശക്തിയും കൂടും. മദ്ധ്യ തെക്കൻ ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളിൽ ഇന്നും നാളെയും വൈകുന്നേരങ്ങളിൽ 30 മുതൽ 40 കി.മി. വേഗതയിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.