ഗുരുവായൂർ -ചെന്നൈ എക്സ്‌പ്രസ് തിരുനെൽവേലിവരെ മാത്രം
Friday 02 April 2021 2:57 AM IST
തിരുവനന്തപുരം: മധുരയ്ക്കടുത്ത് റെയിൽവേ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ എക്സ്‌പ്രസ് ഇന്നും നാളെയും തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. മടക്ക സർവീസ് തിരുനെൽവേലിയിൽ നിന്നായിരിക്കും. ഇൗ ട്രെയിനിൽ ചെന്നൈയ്ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് കാൻസൽ ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.