ബി ജെ പിയുമായി ഒരു കാലത്തും സഖ്യത്തിനില്ല, അവർക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്ന് കമലഹാസൻ
Saturday 03 April 2021 7:47 AM IST
ചെന്നൈ: ബി ജെ പിയുമായി ഒരു കാലത്തും സഖ്യത്തിനില്ലെന്ന് മക്കൾ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസൻ.ബി ജെ പിയ്ക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രജനീകാന്തുമായുള്ള ചർച്ചകൾ ഫലം കാണാതെ പോയതിൽ നിരാശയുണ്ടെന്നും കമലഹാസൻ പറഞ്ഞു.
തമിഴ്നാട്ടിൽ മുന്നണി സാദ്ധ്യതകൾ ഇല്ലാതാക്കിയത് ഇടതുപാർട്ടികളാണ്. അതിൽ വിഷമമുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും വിലകുറച്ചു കണ്ടെന്നും കമലഹാസൻ വ്യക്തമാക്കി. അതോടൊപ്പം കേരളത്തിൽ പിണറായി വിജയന്റെ നിലപാട് തന്നെ ഏറെ ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദാദാ സാഹേബ് പുരസ്‌കാരത്തിന് തന്നേക്കാൾ അർഹത രജനീകാന്തിന് തന്നെയാണെന്ന് കമലഹാസൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.