എന്റെ പേരിൽ വോട്ട് ചോദിക്കുന്നവർ കപട ഭക്തരെന്ന് തിരിച്ചറിയുക, അവരുടെ താടിയും മുടിയും കണ്ട് വഞ്ചിതരാകരുതേ; അയ്യപ്പന്റെ ചിത്രം പങ്കുവച്ച് സന്ദീപാനന്ദഗിരി
Saturday 03 April 2021 11:43 AM IST
നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിക്കുന്ന ബി ജെ പിയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അയ്യപ്പൻ ഭക്തരോട് പറയുന്ന രീതിയിലുള്ളതാണ് കുറിപ്പ്.
'എന്റെ പ്രിയ ഭക്തരേ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.എന്റെ പേരിൽ വോട്ട് ചോദിക്കുന്നവർ കപട ഭക്തരെന്നും തിരിച്ചറിയുക.അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ..എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പൻ,സ്വാമി ശരണം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം അയ്യപ്പന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.