കുവൈറ്റിൽ പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റ് പുതുക്കാം

Saturday 03 April 2021 7:28 PM IST

കുവൈറ്റ്: പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് ആരംഭിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് നിയന്ത്രണവിധേയമാകാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും പെർമിറ്റ് പുതുക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ വർക്ക് പെർമിറ്റുകൾ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ സാധിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.