ജയത്തിലും തോൽവിയിലുമല്ല, ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്യുകയാണ് ലക്ഷ്യമെന്ന് വിവേക് ഗോപൻ
കൊല്ലം: ചവറയിലെ സ്ഥാനാർത്ഥികളെ ജനങ്ങളാണ് വിലയിരുത്തേണ്ടതെന്ന് നടനും മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ വിവേക് ഗോപൻ. ജയിക്കുമോ തോൽക്കുമോയെന്ന ടെൻഷനൊന്നുമില്ല. കോമ്പറ്റീഷൻ എല്ലാ ഫീൽഡിലുമുണ്ട. ചെയ്യുന്ന ജോലി നേരോടും നെറിയോടും ചെയ്യാനായി വന്നിരിക്കുന്നതെന്നും വിവേക് ഗോപൻ വ്യക്തമാക്കി. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിവേക് ഗോപൻ. ഇടതും വലതും മാറി മാറി ഭരിച്ചിട്ട് എന്തൊക്കെ കിട്ടിയെന്ന് ചവറയിലെ ജനങ്ങൾക്ക് നല്ലതുപോലെ അറിയാം.
തൊഴിലില്ലായ്‌മ, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, കെ എം എം എല്ലിന് ഭൂമി ഏറ്റെടുക്കുന്നത് എന്നിവയ്‌ക്കെല്ലാം ജയിച്ചുവന്നാൽ പരിഹാരം കാണും. സിനിമയിൽ റീടേക്കുകളുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ റീടേക്കുകളില്ല. വളരെ അടുത്ത കുറച്ച് താരങ്ങൾ പ്രചാരണത്തിന് വന്നുപോയി. ആരേയും പ്രചാരണത്തിന് വരണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നും വിവേക് ഗോപൻ വ്യക്തമാക്കി.