സ്വീകരണം നല്കി

Sunday 04 April 2021 12:36 AM IST
മലയാലപ്പുഴ പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടന പരിപാടിയോടനുബന്ധിച്ച് വെട്ടൂർ ജംഗ്ഷനിലെ സമാപന സമ്മേളനത്തി ൽ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ സംസാരിക്കുന്നു.

മലയാലപ്പുഴ: പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടിയുടെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിന് വെട്ടൂരിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നല്കി. വെട്ടൂർ ജംഗ്ഷനിൽ നടത്തിയ സമാപന സമ്മേളത്തിൽ ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ഐ എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാപ്പുഴ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്‌കുമാർ, മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട്, അബ്ദുൾ മുത്തലിബ്, ബിജു വിജയവിലാസം, ജയ്‌സൺ പീടികയിൽ എന്നിവർ പ്രസംഗിച്ചു.