2541 പേർക്ക് കൊവിഡ്
Sunday 04 April 2021 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2541 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44,779 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67 ആണ്. 12 മരണങ്ങളും സ്ഥിരീകരിച്ചു. 2261 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 161 പേരുടെ ഉറവിടം വ്യക്തമല്ല. 11 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1660 പേരുടെ ഫലം നെഗറ്റീവായി. 27,274 പേരാണ് ചികിത്സയിലുള്ളത്. 1,42,761 പേരാണ് നിരീക്ഷണത്തിലുള്ളത്.