യു.ഡി.എഫ് നേതാക്കളുടെ ഗൃഹസന്ദർശനം നാളെ

Saturday 03 April 2021 11:44 PM IST

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ യു.ഡി.എഫ് നേതാക്കളും നാളെ സ്വന്തം ബൂത്തുകളിലെ വീടുകളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കും. രാവിലെ 8ന് 'എന്റെ ബൂത്ത് എന്റെ അഭിമാനം'' എന്ന മുദ്രാവാക്യത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ നേതാക്കാൾ പ്രകടന പത്രികയെക്കുറിച്ചും ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെപറ്റിയും വീടുകളിലെത്തി സംസാരിക്കും. കൂടാതെ പ്രതിമാസം 6000 രൂപയുടെ മിനിമം വരുമാനം, വീട്ടമ്മമാർക്ക് 2000 രൂപ ക്ഷേമ പെൻഷൻ, വൈദ്യുതി ഉപഭോക്താക്കൾക്ക് ഓരോ ബില്ലിംഗ് സൈക്കിളിലും 100 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ യു.ഡി.എഫ് വാഗ്ദാനങ്ങളെപ്പറ്റിയും വിശദീകരിക്കും. പരിപാടിയിൽ എല്ലാപേരും സഹകരിക്കണമെന്ന് യു.ഡി.എഫ് ഇലക്ഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഡോ. ശൂരനാട് രാജശേഖരൻ അഭ്യർത്ഥിച്ചു.