'ജയിച്ച് എം എൽ എ ആയാൽ കൊല്ലും'; ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണി
Monday 05 April 2021 2:39 PM IST
മലപ്പുറം: തവനൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി. ജയിച്ച് എം എൽ എ ആയാൽ കൊല്ലുമെന്നാണ് ശബ്‌ദ സന്ദേശം. സംഭവത്തിൽ തവനൂർ യു ഡി എഫ് നേതൃത്വം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
സോഷ്യൽ മീഡിയ ആക്‌റ്റിവിസ്‌റ്റ് ഹൈദർ മദുറിന് എതിരെയാണ് ഫിറോസ് പരാതി നൽകിയിട്ടുളളത്. വധ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഫിറോസിന് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി കെ ടി ജലീലാണ് തവനൂരിൽ ഫിറോസിന്റെ എതിർസ്ഥാനാർത്ഥി.