മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു
Tuesday 06 April 2021 7:03 PM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് വീണ കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് പിപിഇ കിറ്റ് ധരിച്ച് അവർ തന്റെ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായിയിലെ ആർസി അമല സ്കൂളിലാണ് വീണ വിജയന്‍ വോട്ട് ചെയ്തത്.
ആർ സി അമല സ്കൂളില്‍ തന്നെയാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യ കമലയും തങ്ങളുടെ വോട്റ്റുകൾ രേഖപ്പെടുത്തിയത്. രാവിലെ പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായി എത്തിയാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ടുകൾ രേഖപ്പെടുത്തിയത്.