'സുരേഷ് ഗോപി എടുക്കും...ഉറപ്പാണ്...ഉറപ്പാണ് എൽഡിഎഫ്'; 'തഗ് ലൈഫു'മായി യുവതി, വീഡിയോ വൈറൽ

Tuesday 06 April 2021 7:58 PM IST

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനങ്ങളോട് അഭിപ്രായങ്ങൾ ആരായുകയായിരുന്ന ഓൺലൈൻ മാദ്ധ്യമത്തോട് എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന് പറയുന്ന തൃശൂർ സ്വദേശിയായ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വീഡിയോയിൽ, യുവതിക്കൊപ്പം നിൽക്കുന്നയാൾ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഉറപ്പായും വിജയിക്കുമെന്നും 'തൃശൂർ സുരേഷ് ഗോപി എടുക്കുമെന്നും' പറയുന്നു.

തുടർന്ന് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകൻ യുവതിയോട് ആര് ജയിക്കുമെന്ന് ചോദിക്കുന്നതും യുവതി 'ഉറപ്പാണ്' എന്ന് പറയുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

തന്റെയൊപ്പമുള്ളയാളെപ്പോലെ യുവതിയും എൻഡിഎ സ്ഥാനാർത്ഥിയെയാണ് പിന്തുണയ്ക്കുന്നതെന്ന് തോന്നിക്കുമ്പോൾ തൊട്ടടുത്ത നിമിഷം 'ഉറപ്പാണ് എൽഡിഎഫ്' എന്ന് പറഞ്ഞുകൊണ്ട് താൻ ഇടതുമുന്നണിയെയാണ് താൻ പിന്തുണയ്ക്കുന്നത് എന്ന് യുവതി വ്യക്തമാക്കുകയാണ്.

ഏതായാലും യുവതിയുടെ ഈ 'തഗ് ലൈഫ്' പരാമർശം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇടതുപക്ഷാനുകൂല സോഷ്യൽ മീഡിയാ പ്രൊഫൈലുകളും ഈ വീഡിയോ ധാരാളമായി പങ്കുവയ്ക്കുന്നുണ്ട്. ഓൺലൈൻ മാദ്ധ്യമത്തിന്റെ 11 മിനിറ്റ് 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ എഡിറ്റ് ചെയ്ത ഭാഗമാണ് ശ്രദ്ധ നേടുന്നത്. പി ബാലചന്ദ്രനാണ് തൃശൂരിൽ എൽഡിഎഫ്/സിപിഐ സ്ഥാനാർത്ഥി.