എസ്.എസ്.എൽ.സി പരീക്ഷ: വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

Thursday 08 April 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുമ്പോൾ പരീക്ഷാ ഹാളിലെത്തുന്ന വിദ്യാർത്ഥികൾ ജാഗ്രത കൈവെടിയരുത്. സ്കൂളിലേക്ക് ഇറങ്ങുമ്പോൾ മുതൽ വീട്ടിലെത്തുംവരെ മുൻകരുതലുകൾ പാലിക്കണം.

വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ;

* മാസ്‌ക് ധരിക്കുക, ഒരു തൂവാല കൂടി കരുതുക

* പരീക്ഷയ്ക്കാവശ്യമായ സാമഗ്രികളും ഹാൾടിക്കറ്റും കുടിവെള്ളവും ഉറപ്പാക്കുക * സ്‌കൂളിലേക്കുള്ള യാത്രയിൽ ശാരീരികഅകലം പാലിക്കുക

* അര മണിക്കൂർ മുൻപ് സ്‌കൂളിലെത്തുക

* പ്രധാന ഗേറ്റിലൂടെ മാത്രം സ്‌കൂളിലേക്ക് പ്രവേശിക്കുക * തെർമൽ സ്കാനിംഗിനുശേഷം കൈകൾ അണുവിമുക്തമാക്കുക * പേന ഉൾപ്പെടെയുള്ള സാമഗ്രികൾ കൈമാറരുത്

* കൂട്ടംകൂടിയുള്ള ചർച്ച, ഹസ്തദാനം ഒഴിവാക്കുക * പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുക

* ശാരീരിക അസ്വസ്ഥത തോന്നിയാൽ അദ്ധ്യാപകരോട് പറയുക

 ഇന്നത്തെ പരീക്ഷ എസ്.എസ്.എൽ.സി - ഫസ്റ്ര് ലാംഗ്വേജ്

പ്ലസ് ടു - സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ്

 നാളത്തെ പരീക്ഷ (9)​

എസ്.എസ്.എൽ.സി - മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്

പ്ലസ് ടു - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.

വി.എച്ച്.എസ്.ഇ - ബിസിനസ് സ്റ്റഡീസ്,ഹിസ്റ്രറി,കെമിസ്ട്രി