ഈ ദിവസം എന്നും ഓർമ്മിക്കും... വാട്സ് ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു
Thursday 08 April 2021 2:05 AM IST
തലശേരി: മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. സി.പി.എം പ്രവർത്തകന്റെ വാട്സ് ആപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ ദിവസം ലീഗുകാർ വർഷങ്ങളോളം ഓർത്തുവയ്ക്കും, ഉറപ്പാണ് എന്നായിരുന്നു വാട്സ് ആപ്പ് സ്റ്റാറ്റസ്. വോട്ടെടുപ്പ് ദിവസം രാവിലെ നടന്ന സി.പി.എം- ലീഗ് സംഘർഷത്തിനു പിന്നാലെയാണ് സി.പി.എം പ്രവർത്തകൻ ഈ സ്റ്റാറ്റസ് ഇട്ടത്. രാത്രിയാണ് മൻസൂറിനു നേരെ അക്രമമുണ്ടായത്. ഇതേ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ലീഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.