ചായപ്പൊടിയുമായി വന്ന ചരക്കുലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

Thursday 08 April 2021 8:48 AM IST

കോഴിക്കോട്: തമിഴ്‌നാട്ടിൽ നിന്ന് ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്കു ലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. നാടുകാണി ചുരത്തിൽ വച്ചാണ് ലോറി അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ലോറിയുടെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടതാണോയെന്നും സംശയമുണ്ട്. കേരള അതിർത്തിയിൽ എത്തുന്നതിന് തൊട്ടമുമ്പ് ദേവാല പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദേവാല ചായ ഫാക്‌ടറിയിൽ നിന്നുളള ലോഡാണ് അപകടത്തിൽപ്പെട്ടത്.