യു.ഡി.എഫ് അക്രമം പ്രോത്സാഹിപ്പിക്കുന്നു: എ.വിജയരാഘവൻ

Friday 09 April 2021 1:17 AM IST

തൃശൂർ: കണ്ണൂരിലെ സമാധാനയോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് നിലപാട് അക്രമം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ നിയമം കൈയിലെടുക്കുകയാണ്. സമാധാന ചർച്ചയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. അസാധാരണമായ പ്രതികരണങ്ങളാണ് യു.ഡി.എഫ് പ്രവർത്തകരിൽ നിന്നുണ്ടാവുന്നത്. നേതൃത്വത്തിന്റെ പ്രതികരണം അത് പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ്. സമാധാന ശ്രമങ്ങളുമായി മുസ്ലിം ലീഗ് സഹകരിക്കണം. അക്രമങ്ങളിൽ നിന്ന് പിന്മാറാൻ അണികളോട് നേതൃത്വം നിർദേശിക്കണം. പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും വിജയരാഘവൻ പറഞ്ഞു.