ഇഗ്‌നോ പ്രവേശന പരീക്ഷ
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്‌നോ) എം.ബി.എ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പ്രോഗ്രാമുകൾ, ബി.എഡ്, ബി.എസ്‌സി പോസ്റ്റ് ബേസിക് നഴ്സിംഗ് പ്രവേശന പരീക്ഷ എന്നിവ 11ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയതലത്തിൽ 120 പരീക്ഷാകേന്ദ്രങ്ങളിലായി 40,170 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന് കീഴിൽ തിരുവനന്തപുരം, നാലാഞ്ചിറ മാർ ഇവാനിയസ് കോളേജ്, കൊല്ലം എസ്.എൻ കോളേജ് എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. ഹാൾടിക്കറ്റ് www.ignou.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാർത്ഥികൾ പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള അഭ്യർത്ഥന സ്വീകരിക്കില്ല. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കണം. വിലാസം: ഡയറക്ടർ, ഇഗ്‌നോ റീജിയണൽ സെന്റർ, രാജധാനി കോംപ്ളക്‌സ്, കിള്ളിപ്പാലം, കരമന പി.ഒ, തിരുവനന്തപുരം - 695002. ഫോൺ- 0471 2344113, 2344120. Email: cctrivandrum@ignou.ac.in.