45 കഴിഞ്ഞവർക്ക് കൊവിഡ് വാക്സിനേഷൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ
Saturday 10 April 2021 12:59 AM IST
മൂവാറ്റുപുഴ: 45 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിയിൽ തിങ്കൾ മുതൽ വെള്ളി വരെ നടക്കുമെന്ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു. 45 വയസ് കഴിഞ്ഞവർക്ക് വാക്സിനെടുക്കാനായി www.cowin.gov.in എന്ന വെബ് സൈറ്റിൽ മുൻകൂട്ടി രജിസ്ട്രർ ചെയേണ്ടതാണ്. രജിസ്ട്രർ ചെയ്യാത്തവർക്കായി സ്പോട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. വാക്സിൻ സ്വീകരിക്കുവാൻ വരുന്നവർ നിർബന്ധമായും ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്. ശനി, ഞായർ ദിവസങ്ങളിൽ മുമ്പ് കൊ-വാക്സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാം ഡോസ് മാത്രമാണ് നൽകുക.