കടൽമത്സ്യരുചികളുമായി ഓറിവോയർ

Saturday 10 April 2021 12:03 AM IST

കൊച്ചി: കടൽമത്സ്യവിഭവങ്ങളുടെ വൈവിദ്ധ്യരുചി ശേഖരവുമായി പാലക്കാട് ഓറിവോയർ റിസോർട്ട്. പാലക്കാട് തെക്കേ മലമ്പുഴ ഓറിവോയർ റിസോർട്ടിൽ ഇന്നും നാളെയുമാണ് സീഫുഡ് ഫീസ്റ്റ ഭക്ഷ്യോത്സവം. അന്താരാഷ്ട്ര ആഡംബരക്കപ്പലുകളിലെ പരിചയവുമായി എത്തുന്ന ഷെഫുകളാണ് ഫൈവ് സ്റ്റാർ നിലവാരത്തിലുള്ളതും പരമ്പരാഗതവുമായ രുചികൾ തയാറാക്കുന്നത്. കൊച്ചിയിൽനിന്ന് ഫ്രഷ് മത്സ്യങ്ങൾ എത്തിച്ച് ആവശ്യക്കാരുടെ രുചിഭേദങ്ങൾക്കനുസരിച്ചാണ് പാകംചെയ്ത് നൽകുന്നത്. റിസോർട്ടിൽ എത്തുന്നവർക്കായി മലമ്പുഴയുടെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ആയുർവേദ വൈദ്യവും ഒരുക്കിയിട്ടുണ്ട്.