വീണ്ടും മിന്നിത്തിളങ്ങി സ്വർണം

Saturday 10 April 2021 12:04 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധന. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർദ്ധനവാണുണ്ടായത്.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യു.എസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണത്തിന് നേട്ടമായത്. ഒരാഴ്ചക്കിടെ വിലയിൽ 1.5ശതമാനമാണ് വർദ്ധനവുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വർദ്ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.