അത്ര രസമല്ല രസതന്ത്രം; കുഴപ്പിക്കാതെ ഹിസ്റ്ററി

Saturday 10 April 2021 12:31 AM IST

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിലയിരുത്തൽ. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ് കൂടുതലുമെങ്കിലും, എളുപ്പത്തിൽ ഉത്തരമെഴുതാവുന്നതല്ലായിരുന്നു.

പല ചോദ്യങ്ങളും നേരിട്ടല്ലാതെ, വളഞ്ഞ വഴിയിലൂടെ ചോദിച്ചു. എങ്കിലും 60 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്കിന്റെ ചോദ്യങ്ങളുള്ളതിനാൽ ബുദ്ധിമുട്ടുണ്ടാവില്ല. ഉയർന്ന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും വാങ്ങാം. ശരാശരിക്കാർക്കും അതിന് താഴെനിൽക്കുന്നവർക്കും ജയിക്കാനാവും.

എല്ലാ ചോദ്യങ്ങളും പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ലെന്നും, കൂടുതൽ ചോദ്യങ്ങളുള്ളതിനാൽ നല്ല മാർക്ക് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥിയായ അതുൽ ജോസ് പറഞ്ഞു. സ്കൂളിൽ വന്ന് പഠിക്കാവുന്ന സാഹചര്യമായിരുന്നെങ്കിൽ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ കുറച്ചുകൂടി എളുപ്പമാകുമായിരുന്നെന്നാണ് കഴക്കൂട്ടം മാധവവിലാസം എച്ച്.എസ്.എസിലെ കെമിസ്ട്രി അദ്ധ്യാപകനും പ്രിൻസിപ്പലുമായ പി.എൽ രാജീവിന്റെ വിലയിരുത്തൽ.

ബിസിനസ് സ്റ്റഡീസ് പരീക്ഷയിൽ. ശരാശരിക്കാർക്കു പോലും നല്ല മാർക്ക് നേടാൻ സാധിക്കുന്ന ചോദ്യങ്ങളാണ് വന്നത്. ആദ്യ മൂന്നു പാഠഭാഗങ്ങളിൽ നിന്നാണ് ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള ചോദ്യങ്ങൾ ചോദിച്ചത്. മോഡൽ പരീക്ഷയെ അപേക്ഷിച്ച് അൽപം കൂടി മികച്ചുനിൽക്കുന്ന ചോദ്യങ്ങളായിരുന്നു . ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾ അൽപം ബുദ്ധിമുട്ടിക്കുന്നതായിരുന്നുവെന്നും കായംകുളം എൻ.ആർ.പി.എം സ്‌കൂളിലെ അദ്ധ്യാപകൻ സി.ജി മഹേഷ് പറഞ്ഞു.

ഹിസ്റ്ററി പരീക്ഷയും വിദ്യാർത്ഥികളെ വലച്ചില്ല. മോഡൽ പരീക്ഷയിൽ ചോദിച്ച മാതൃകയിലുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. സമാനമായ ചോദ്യങ്ങളുണ്ടായിരുന്നതായും അദ്ധ്യാപകർ പറയുന്നു. . ഇരട്ടി ചോദ്യങ്ങളുള്ളതിനാൽ ശരാശരി വിദ്യാർത്ഥികൾ പോലും 80ലധികം മാർക്ക് നേടുമെന്ന് കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസിലെ ഹിസ്റ്ററി അദ്ധ്യാപിക ജയശ്രീ പറഞ്ഞു. ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകളും വിദ്യാ‌ർത്ഥികളെ വലച്ചില്ല.

കു​ട്ടി​ക​ളെ​ ​കൂ​ളാ​ക്കി
എ​സ്.​എ​സ്.​എ​ൽ.​സി
ഹി​ന്ദി​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വി​ഷ​മി​പ്പി​ക്കു​ന്ന​ത​ല്ലാ​യി​രു​ന്നു​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഹി​ന്ദി​ ​പ​രീ​ക്ഷ.​ ​പ്ര​തീ​ക്ഷി​ച്ച​ ​മാ​തൃ​ക​യി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​വ​ന്ന​ത്.​ 40​ ​മാ​ർ​ക്കി​ന്റെ​ ​പ​രീ​ക്ഷ​യ്ക്ക് 80​ ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ൾ.​ ​ഇ​തി​ൽ​ 60​ ​മാ​ർ​ക്കി​ന്റേ​തും​ ​ഫോ​ക്ക​സ് ​ഏ​രി​യ​യി​ൽ​ ​നി​ന്ന് .​ ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യി​ലെ​ ​മാ​തൃ​ക​യാ​ണ്ആ​വ​ർ​ത്തി​ച്ച​ത്.
.​അ​ഞ്ച് ​പാ​ഠ​ങ്ങ​ളാ​ണ് ​ഊ​ന്ന​ൽ​ ​ന​ൽ​കി​ ​പ​ഠി​ക്കാ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​ആ​ദ്യ​ത്തെ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്ന് 15​ ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ച്ചു.​ ​തി​ര​ക്ക​ഥ,​ ​ഡ​യ​റി​ ​എ​ന്നി​വ​യെ​ഴു​താ​ൻ​ ​ഈ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്നാ​ണ് ​ചോ​ദി​ച്ച​ത്..​ ​ര​ണ്ടാ​മ​ത്തെ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്ന് ​എ​ട്ട് ​മാ​ർ​ക്കി​ന്റെ​യും​ ​മൂ​ന്നാ​മ​ത്തെ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്ന് 10​ ​മാ​ർ​ക്കി​ന്റെ​യും​ ​ചോ​ദ്യ​ങ്ങ​ൾ​ .​ 15​ ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​നാ​ലാ​മ​ത്തെ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്ന് .​ ​അ​ഞ്ചാ​മ​ത്തെ​ ​പാ​ഠ​ത്തി​ൽ​ ​നി​ന്ന് 12​ ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ളും.​ ​അ​ഞ്ച് ​മാ​ർ​ക്കി​ന്റെ​ ​ആ​സ്വാ​ദ​നം,​ ​പ​ത്ര​വാ​ർ​ത്ത​ ​എ​ന്നി​വ​യും​ ​പ​രി​ചി​ത​മാ​യ​ ​ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​നി​ ​അ​ന്ന​ ​സ്ക​റി​യ​ ​പ​റ​ഞ്ഞു.

-​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്കൂ​ളി​ൽ​ ​വ​രാ​നാ​യി​ല്ലെ​ങ്കി​ലും​ ​കു​ട്ടി​ക​ൾ​ക്ക് ​ഹി​ന്ദി​യി​ൽ​ ​എ​ ​പ്ല​സ് ​നേ​ടാ​നാ​കും.​ ​എ​ല്ലാ​ത്ത​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ജ​യി​ക്കാ​നാ​വും.
-​ ​വീ​രാ​ൻ​കു​ട്ടി.​കെ,
കെ.​കെ.​എം​ ​എ​ച്ച്.​എ​സ്.​എ​സ്,​
ചീ​ക്കോ​ട്,​​​ ​മ​ല​പ്പു​റം