പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

Saturday 10 April 2021 12:37 AM IST

തിരുവനന്തപുരം: ഇന്നലെ ചേർന്ന പി.എസ്.സി യോഗം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) (കാറ്റഗറി നമ്പർ 10/20). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) (കാറ്റഗറി നമ്പർ 15/20). കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ കൃഷി ഓഫീസർ (കാറ്റഗറി നമ്പർ 399/2019)

തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 512/2020)

.

തസ്തികയിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 421/19)

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ചെയർ സൈഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 395/19) ഓൺലൈൻ പരീക്ഷ നടത്താനും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) (ഏഴാം എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 309/20), വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (വിമെൻ ) (ഒന്നാം എൻ.സി.എ. ഈഴവ) (കാറ്റഗറി നമ്പർ 241/2019), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (നാലാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 500/20), കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻ.സി.എ. ധീവര) (കാറ്റഗറി നമ്പർ 366/2020), കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (ആറാം എൻ.സി.എ.-പട്ടികജാതി) (കാറ്റഗറി നമ്പർ 625/19)., എറണാകുളം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 454/2020), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഫിസിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 293/20), എറണാകുളം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 76/2020), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. മലയാളം (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 283/20) തസ്തികകളിൽ

അഭിമുഖം നടത്താനും തീരുമാനിച്ചു.