ആശയങ്ങളെ ആയുധംകൊണ്ട് നേരിടുന്ന സി.പി.എം നീക്കം ചെറുക്കും: എസ്.ടി.യു

Sunday 11 April 2021 12:50 AM IST

കോഴിക്കോട്: ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടാനുള്ള സി. പി.എം നീക്കം ജനാധിപത്യ മാർഗത്തിൽ ചെറുക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേന്ദ്ര സർക്കാരിന്റെ മാർഗമാണ് കേരളത്തിൽ ഇടതുപക്ഷവും പിന്തുടരുന്നതെന്ന് എസ്.ടി.യു സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എം.റഹ്മത്തുള്ള വാർഷിക റിപ്പോർട്ടും കെ.പി മുഹമ്മദ് അഷ്‌റഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അഡ്വ.എം.റഹമത്തുള്ളയെയും ജനറൽ സെക്രട്ടറിയായി യു.പോക്കറിനെയും ട്രഷററായി കെ.പി മുഹമ്മദ് അഷ്‌റഫിനെയും തിരഞ്ഞെടുത്തു.