30കാരിക്ക് ദേഹോപദ്രവം: 45കാരൻ അറസ്റ്റിൽ
Sunday 11 April 2021 12:39 AM IST
പള്ളുരുത്തി: 30 കാരിയെ ദേഹോപദ്രവം ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മറൈൻ ജംഗ്ഷനിൽ ആക്രി കട നടത്തുന്ന കാക്കനാട് സ്വദേശി ഷാജി (45)യാണ് അറസ്റ്റിലായത്. കഴിഞ്ഞ 7 ന് വൈകിട്ടായിരുന്നു സംഭവം. നാൽപതടി റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയെ ഇയാൾ കടന്നുപിടിക്കുകയും മർദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്. പ്രതിയെ കാക്കനാടുള്ള വീട്ടിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.