തോറ്റ ധോണിക്ക് പിഴ ശിക്ഷയും

Sunday 11 April 2021 9:41 PM IST

മുംബയ്: സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ് ധോണിക്ക് പിഴശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിതസമയത്ത് 18.4 ഓവർ മാത്രമാണ് സൂപ്പര്‍ കിംഗ്സിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. മത്സരത്തിൽ ചെന്നൈ ഏഴു വിക്കറ്റിനാണ് പരാജയപ്പെട്ടത്.