ഒറ്റപ്പാലത്ത് വോട്ടർ ഐ.ഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ
Monday 12 April 2021 12:00 AM IST
ഒറ്റപ്പാലം: സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്ത് വോട്ടർ ഐ.ഡി കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുളളവരുടെ കാർഡുകളാണ് കണ്ടെത്തിയവയിൽ അധികവും. പുതിയ വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം എണ്ണമാണ് കണ്ടെത്തിയത്.
പുതുക്കാൻ കൊടുത്തവരുടെ പഴയ കാർഡുകളുമുണ്ട്. പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിലാണ്. ഇത് പഴയ കാർഡുകളാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.