സുദിനം പത്രാധിപർ മധു മേനോൻ

Sunday 11 April 2021 11:23 PM IST

കണ്ണൂർ: 'സുദിനം' സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ട് ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം..
ഭാര്യാ പിതാവായ സുദിനം സ്ഥാപക പത്രാധിപർ മനിയേരി മാധവന്റെ നിര്യാണത്തെ തുടർന്നാണ് പത്രാധിപ സ്ഥാനം ഏറ്റെടുത്തത്. പത്രത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
പ്രമുഖ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായിരുന്ന യു. ബാലചന്ദ്ര മേനോന്റെയും പി.വി ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ (പ്ലസ് ടു വിദ്യാർത്ഥിനി, ചെന്നൈ).