യൂ​സ​ഫ​ലി​യു​ടെ ജീവൻ രക്ഷിക്കാനുള്ള അസാമാന്യ മനക്കരുത്ത് അവർക്ക് സമ്മാനിച്ചത് ഇന്ത്യൻ എയർഫോഴ്സ്, എല്ലാം ചെയ്തത് ചെ​റി​യൊ​രു​ ​പി​ഴ​വുപോലും വരുത്താതെ

Monday 12 April 2021 12:00 PM IST

കു​മ​ര​കം​:​ ​യൂ​സ​ഫ​ലി​യു​ടെ​ ​ഹെ​ലി​കോ​പ്ട​റി​ന്റെ​ ​എ​ൻ​ജി​ൻ​ ​ത​ക​രാ​റി​ലാ​യെ​ങ്കി​ലും​ ​വ​ൻ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​ക്കാ​നാ​യ​ത് ​പൈ​ല​റ്റു​മാ​രാ​യ​ ​കു​മ​ര​കം​ ​സ്വ​ദേ​ശി​ ​അ​ശോ​ക് ​കു​മാ​റി​ന്റെ​യും​ ​ചി​റ​ക്ക​ട​വ് ​സ്വ​ദേ​ശി​ ​കെ.​ബി.​ശി​വ​കു​മാ​റി​ന്റെ​ ​മ​ന​സാ​ന്നി​ദ്ധ്യ​വും​ ​ശ​രി​യാ​യ​ ​തീ​രു​മാ​ന​വും.​ ​യ​ന്ത്രം​ ​ത​ക​രാ​റി​ലാ​യി​ട്ടും​ ​ഹെ​ലി​കോ​പ്ട​ർ​ ​ച​തു​പ്പു​ ​നി​ല​ത്തി​ൽ​ ​ഇ​ടി​ച്ചി​റ​ക്കാ​നാ​യ​ത് ​അ​പ​ക​ട​ത്തി​ന്റെ​ ​ആ​ഘാ​തം​ ​കു​റ​ച്ചു.


കു​മ​ര​കം​ ​അ​ട്ടി​പ്പീ​ടി​ക​യ്ക്ക് ​സ​മീ​പം​ ​പെ​രും​പ​ള്ളി​ൽ​ ​വീ​ട്ടി​ൽ​ ​ഫ്ലൈ​റ്റ് ​ലെ​ഫ്റ്റ​ന​ന്റ് ത​ങ്ക​പ്പ​ൻ​ ​നാ​യ​രു​ടേ​യും​ ​കെ.​എ​സ്.​ ​ഇ.​ബി.​ ​റി​ട്ട.​ ​സു​പ്ര​ണ്ട് ​ലീ​ലാ​വ​തി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ് ​എ​യ​ർ​ ​ഫോ​ഴ്സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​അ​ശോ​ക് ​കു​മാ​ർ.​ ​സ​മീ​പ​ത്ത് ​വീ​ടു​ക​ളും​ ​തി​ര​ക്കേ​റി​യ​ ​നാ​ഷ​ണ​ൽ ഹൈ​വേ​യും​ ​മു​ക​ളി​ൽ‍​ ​വൈ​ദ്യു​തി,​ ​കേ​ബി​ൾ​ ​ലൈ​നു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​വ​യെ​ല്ലാം​ ​ഒ​ഴി​വാ​ക്കി,​ ​ചു​റ്റും​ ​മ​തി​ലു​ള്ള​ ​ചെ​റി​യ​പ​റ​മ്പി​ലേ​ക്ക് ​ഹെ​ലി​കോ​പ്ട​ർ​ ​ഇ​റ​ക്കാ​നാ​യി.​ ​ചെ​റി​യൊ​രു​ ​പി​ഴ​വു​ ​വ​ന്നി​രു​ന്നെ​ങ്കി​ൽ​ ​വ​ൻ​ ​ദു​ര​ന്ത​മാ​യേ​നെ. ചി​റ​ക്ക​ട​വ് ​കോ​യി​പ്പു​റ​ത്ത് ​മ​ഠ​ത്തി​ൽ​ ​ഭാ​സ്‌​ക​ര​ൻ​നാ​യ​രു​ടെ​യും​ ​ഭ​വാ​നി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ് ​സ​ഹ​ ​പൈ​ല​റ്റാ​യി​രു​ന്ന​ ​കെ.​ബി.​ശി​വ​കു​മാ​ർ.​ ​റി​ട്ട.​ ​എ​യ​ർ​ഫോ​ഴ്‌​സ് ​വി​ങ് ​ക​മാ​ൻ​ഡ​റാ​ണ്.


സൈ​ന്യ​ത്തി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ഡ​ൽ​ഹി​യി​ൽ​ ​റെ​ലി​ഗേ​ർ​ ​എ​ന്ന​ ​ഫ്ലൈ​റ്റ് ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ചെ​യ്തു.​ ​അ​ക്കാ​ല​ത്ത് ​ന​രേ​ന്ദ്ര​മോ​ദി,​ ​സോ​ണി​യ​ ​ഗാ​ന്ധി,​ ​ലാ​ലു​പ്ര​സാ​ദ് ​യാ​ദ​വ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​യാ​ത്ര​ക​ളി​ൽ​ ​പൈ​ല​റ്റാ​യി​ട്ടു​ണ്ട് .​ ​പി​ന്നീ​ടാ​ണ് ​യൂ​സ​ഫ​ലി​ക്ക് ​ഒ​പ്പം​ ​ചേ​ർ​ന്ന​ത്.​ ​എ​റ​ണാ​കു​ള​ത്താ​ണ് ​താ​മ​സം.​ ​ബി​ന്ദു​വാ​ണ് ​ഭാ​ര്യ.​ ​ര​ണ്ട് ​മ​ക്ക​ളു​ണ്ട്.