തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ
Monday 12 April 2021 12:52 PM IST
തിരുവനന്തപുരം: തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം പുറത്തുവിടണം എന്നാവശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണം എന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം. പി സി വിഷ്‌ണുനാഥ്, ബിന്ദുകൃഷ്‌ണ, അബ്‌ദുറഹ്മാൻ രണ്ടത്താണി, പാറയ്‌ക്കൽ അബ്‌ദുളള, ബി ആർ എം ഷഫീർ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
തങ്ങളുടെ മണ്ഡലങ്ങളിലെ തപാൽ വോട്ടുകളുടെ യഥാർത്ഥ വിവരം കൈമാറണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. തപാൽ വോട്ടുകളുടെ സീരിയൽ നമ്പറുകളും കൈമാറണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടുന്നു. മൂന്നര ലക്ഷം അപേക്ഷകർക്കായി പത്ത് ലക്ഷം ബാലറ്റുകൾ അച്ചടിച്ചെന്ന് പരാതിക്കാരുടെ ആരോപണം.