ആദ്യം രേഖകൾ പരിശോധിക്കട്ടെ; ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Monday 12 April 2021 3:32 PM IST

പത്തനംതിട്ട: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'രേഖകൾ ഞാൻ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാനാവൂ' എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണത്തിലേക്ക് കടക്കാൻ അദ്ദേഹം തയ്യാറായില്ല.

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിധിക്കെതിരേ റിട്ട് ഹർജിയും നൽകിയിരുന്നു. വിധി നിയമപരമല്ലെന്നാണ് ജലീലിന്റെ നിലപാട്.