കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു, പരിശോധന നടത്തിയത് പ്ലസ് ടു കോഴക്കേസിൽ
Monday 12 April 2021 7:03 PM IST
കോഴിക്കോട്: കെ എം ഷാജി എം.എൽ..എയുടെ വീട്ടിൽ നടന്ന പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ വിജിലൻസിന്റെ സ്പെഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്..
ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു.
ഷാജിക്കെതിരെ നവംബറിൽ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ എം എൽ എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു