കോടനാട് വില്ലേജിൽ ലഹരി മാഫിയക്കെതിരെ അക്ഷൻ കൗൺസിൽ രൂപീകരിച്ചു
Wednesday 14 April 2021 10:26 PM IST
പെരുമ്പാവൂർ: കോടനാട് മേഖലയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വില്പന നടത്തുന്ന മാഫിയക്കെതിരെ കോടനാട് വില്ലേജ് പരിധിയിലെ വാർഡുകളെ ഉൾപ്പെടുത്തി അക്ഷൻ കൗൺസിൽ രൂപീകരിച്ചു. മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നടത്തുന്ന ആക്രമങ്ങളും അപകടമരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസ്, എക്സൈസ് ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനം ജനകീയ പങ്കാളിത്തത്തോടെ കാര്യക്ഷമമാക്കും. വാർഡ് അംഗം സാംസൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, കൂവപ്പടി പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അരവിന്ദ്, വാർഡ് അംഗങ്ങളായ മായാ കൃഷ്ണകുമാർ, സിനി എൽദോ, ബിന്ദു കൃഷ്ണകുമാർ, എം.നവ്യ എന്നിവർ പ്രസംഗിച്ചു.ടി.കെ.സജീവ് ചെയർമാനും,ഷിജോ വെള്ളാട്ടുകുടി കൺവീനറുമായ 9 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.