കേരളസർവകലാശാല പുതുക്കിയ പരീക്ഷത്തീയതി
നാലാം സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും. നാലാം സെമസ്റ്റർ ബി.എ. (എസ്.ഡി.ഇ. - സി.എസ്.എസ്.) (2017 അഡ്മിഷൻ മുതൽ) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും. ബി.കോം. എസ്.ഡി.ഇ. മൂന്ന്, നാല് സെമസ്റ്റർ നവംബർ 2020 സെഷൻ പരീക്ഷകളിൽ 3, 6 തീയതികളിലെ മാറ്റിവച്ച പരീക്ഷകൾ യഥാക്രമം ഏപ്രിൽ 20, 22 തീയതികളിൽ നടത്തും.നാലാം സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ.) പരീക്ഷകൾ (CS1441/CP1444 – Design and Analysis of Algorithms, CS1442/CP1443 – Database Management Systems) യഥാക്രമം ഏപ്രിൽ 20, 22 തീയതികളിലേക്ക് പുതുക്കി നിശ്ചയിച്ചു.
പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) ഡിസംബർ 2020 ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 23 ന് ലൂർദ് മാതാ എൻജിനിയറിംഗ് കോളേജിൽ നടത്തും.
ടൈംടേബിൾ
റഗുലർ ബി.ടെക്. ആറാം സെമസ്റ്റർ (2013 സ്കീം) കോഴ്സ് കോഡിൽ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് നാലും ആറും സെമസ്റ്റർ (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാർത്ഥികളുടെ കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക്. ഡിഗ്രി റഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഒക്ടോബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.ടെക്. റഗുലർ (യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം) - ഒക്ടോബർ 2020 (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII - (ഏഴ്)) ഏപ്രിൽ 15 മുതൽ 17 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
ഒന്നും രണ്ടും സെമസ്റ്റർ ബി.എ. (എസ്.ഡി.ഇ. - 2019 അഡ്മിഷൻ - റഗുലർ, 2018 ആൻഡ് 2017 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 15 മുതൽ ആരംഭിക്കും. ഓൺലൈനായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.