പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി; വിഷു ആശംസകൾ നേർന്ന് രാഷ്ട്രപതിയും

Wednesday 14 April 2021 9:19 AM IST

ന്യൂഡൽഹി: ലോകമെമ്പാടുമുളള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. എല്ലാ കേരളീയർക്കും തന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്ന് പറഞ്ഞ മോദി പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്നും ആശംസിച്ചു.

വിഷു എല്ലാവർക്കും ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെയെന്നായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ. വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുളള മലയാളികൾക്കും ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെയെന്നും രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.