കെ. മാധവൻ വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്‌റ്റാർ ഇന്ത്യ പ്രസിഡന്റ്

Friday 16 April 2021 3:59 AM IST

തിരുവനന്തപുരം: വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്‌റ്റാർ ഇന്ത്യ പ്രസിഡന്റായി കെ. മാധവനെ തിരഞ്ഞെടുത്തു. ഡിസ്‌നി, സ്‌റ്റാർ, ഹോട്ട്സ്‌റ്റാർ ബിസിനസുകൾ, വിനോദം, കായികം, പ്രാദേശിക ചാനലുകൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഇനി കെ. മാധവൻ നേതൃത്വം നൽകും. ചാനൽ വിതരണം, പരസ്യം എന്നിവയുടെ മേൽനോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ, സ്‌പോർട്സ്, സിനിമകൾ എന്നിവയിൽ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്. 2019 മുതൽ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവൻ, കമ്പനിയുടെ ടെലിവിഷൻ, സ്‌റ്റുഡിയോ ബിസിനസിന്റെ മേൽനോട്ടം വഹിച്ചു. നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്‌റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്) പ്രസിഡന്റായും സി.ഐ.ഐയുടെ മീഡിയ ആൻഡ് എന്റർടെയ്‌ൻമെന്റ് നാഷണൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിക്കുന്നു.