യാത്രക്കാരില്ല; രാജധാനിയുടെ കോച്ചുകൾ വെട്ടിക്കുറച്ചു

Friday 16 April 2021 12:00 AM IST

കോഴിക്കോട്: യാത്രക്കാർ കുറഞ്ഞതോടെ രാജധാനി എക്സ്‌പ്രസിന്റെ കോച്ചുകൾ റെയിൽവേ വെട്ടിക്കുറച്ചു. നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചും തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചും നിസാമുദ്ദീൻ - ചെന്നൈ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ചുമാണ് കുറച്ചത്. ചെന്നൈ - നിസാമുദ്ദീൻ രാജധാനിയുടെ ഒരു സെക്കൻഡ് എ.സി കോച്ച് ഇന്നുമുതൽ നിറുത്തലാക്കും.

അതേസമയം നിസാമുദ്ദീൻ - എറണാകുളം ദുരന്തോ എക്സ്‌പ്രസിൽ 17 മുതൽ ഒരു തേഡ് കോച്ചും രണ്ട് സ്ളീപ്പർ കോച്ചും കൂടുതലായി ഏർപ്പെടുത്തി. എറണാകുളം - നിസാമുദ്ദീൻ ദുരന്തോ എക്സ്‌പ്രസിൽ 20 മുതൽ ഒരു തേഡ് കോച്ചും രണ്ട് സ്ളീപ്പർ കോച്ചുകളും അധികമായി ഉണ്ടാവും.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ സുരക്ഷിത യാത്രയ്ക്കായി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനാവശ്യ യാത്രകളും ഗ്രൂപ്പായുള്ള യാത്രകളും ഒഴിവാക്കണം. യാത്രയ്ക്കിടെ മാസ്കും ശാരീരിക അകലവും കർശനമാക്കി. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലും പ്ളാറ്റ്ഫോമിലും സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. കൊവിഡ് ലക്ഷണമുള്ളവർ ട്രെയിൻ യാത്ര നടത്തരുത്. പനി, ചുമ, ജലദോഷം എന്നിവയുണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തണം. യാത്രയിൽ ഭക്ഷണവും വെള്ളവും കരുതിവയ്ക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.

ട്രെ​യി​ൻ​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​സു​ര​ക്ഷാ​സം​വി​ധാ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ജോ​ലി​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ 16,​ 17,​ 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​ഇൗ​ ​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള​ ​ട്രെ​യി​നു​ക​ൾ​ക്ക് ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.
ഇൗ​ദി​വ​സ​ങ്ങ​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​പു​റ​പ്പെ​ടു​ന്ന​ ​ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള​ ​കേ​ര​ള​ ​എ​ക്സ്‌​പ്ര​സ് ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​വൈ​കും.​ ​ചെ​ന്നൈ​ ​-​ ​ആ​ല​പ്പു​ഴ,​ ​ആ​ല​പ്പു​ഴ​-​ ​ചെ​ന്നൈ,​ ​എ​ന്നി​വ​ ​പാ​ല​ക്കാ​ട് ​സ്റ്റേ​ഷ​നി​ലും​ ​ക​ണ്ണൂ​ർ​ ​-​ ​ആ​ല​പ്പു​ഴ,​ ​എ​റ​ണാ​കു​ളം​ ​-​ക​ണ്ണൂ​ർ,​ ​എ​ന്നീ​ ​ട്രെ​യി​നു​ക​ൾ​ ​ഷൊ​ർ​ണ്ണൂ​രി​ലും​ ​തി​രു​നെ​ൽ​വേ​ലി​ ​-​ ​പാ​ല​ക്കാ​ട് ​എ​ക്സ് ​പ്ര​സ് ​തൃ​ശൂ​രി​ലും,​ ​എ​റ​ണാ​കു​ളം​ ​-​ ​ഷൊ​ർ​ണ്ണൂ​ർ​ ​മെ​മു​ ​മു​ള​ങ്കു​ന്ന​ത്ത് ​കാ​വി​ലും​ ​യാ​ത്ര​ ​അ​വ​സാ​നി​പ്പി​ക്കും.