അഡ്വ. ജോസ് വിതയത്തിൽ നിര്യാതനായി
ആലങ്ങാട്: സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗം അഡ്വ. ജോസ് വിതയത്തിൽ (69) നിര്യാതനായി. കൊവിഡ് ബാധിതനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്.ബി.ഐയിൽ നിന്ന് വിരമിച്ചശേഷം വടക്കൻ പറവൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. കേരള ഉപഭോക്തൃതർക്ക പരിഹാരകമ്മിഷൻ മുൻ അംഗമാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആത്മീയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ജോസ് വിതയത്തിൽ സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സെക്രട്ടറി, മഹാരാജാസ് കോളേജ് പ്ളാനിംഗ് ഫോറം സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റൈഡിൽ നീറിക്കോട് മുള്ളൂർ കുടുംബാംഗമാണ്. മക്കൾ: ലിയോൺ (ബിസിനസ്), ലവീന (യു.കെ). മരുമക്കൾ: ഷാമിലി, ജോഫി ജേക്കബ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.