പ്രവാസികൾക്കും അന്യസംസ്ഥാന യാത്രികർക്കും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; പൊലീസിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

Saturday 17 April 2021 12:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങളുമായി സർക്കാർ. പുറത്ത് നിന്നും കേരളത്തിലെത്തുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചിട്ടുണ്ട്.

റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച് രജിസ്‌റ്റർ ചെയ്യണം. വിമാന, റെയിൽ മാർഗമല്ലാതെ റോഡ് മാർഗം വരുന്നവരും പുതുതായി രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്. മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റിൽ ഇത് കാണിച്ചാൽ സംസ്ഥാനത്തിനുള‌ളിലേക്ക് പ്രവേശിക്കാം.

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും...

Posted by Kerala Police on Friday, 16 April 2021