സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി കൊവിഡ്; കുതിച്ചുയർച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 2000 കടന്ന് എറണാകുളം, അഞ്ച് ജില്ലകളിലെ പ്രതിദിന കണക്ക് 1000ത്തിന് മുകളിൽ
Saturday 17 April 2021 6:49 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച് കൊവിഡ് രോഗവ്യാപനം കുതിച്ചുയരുന്നു. ഇന്ന് മാത്രം 13, 835 പേർക്കാണ് കേരളത്തിൽ കൊവിഡ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഈ വർഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്.
ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്നലെ ഇത് 14.80 ശതമാനമായിരുന്നു. അതേസമയം എറണാകുളം ജില്ലയിൽ ഇന്ന് 2187 പേരെ രോഗം ബാധിച്ചതായി കണ്ടെത്തി. കോഴിക്കോട്, മലപ്പുറം, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്.
കോഴിക്കോട്-1504, മലപ്പുറം-1430, കോട്ടയം-1154, തൃശൂർ-1149, കണ്ണൂർ-1132 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്ത് രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 80,019 ആയി ഉയർന്നിട്ടുമുണ്ട്. അതേസമയം, ഇന്ന് മാത്രം 3654 പേർ രോഗമുക്തി നേടി.