അഞ്ച് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും പിടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
Sunday 18 April 2021 1:14 AM IST
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ വനവാതുക്കര ഭാഗത്ത് നിന്നും ചാരായം വാറ്റിയതിന് മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വനവാതുക്കര തെങ്ങും തറപ്പള്ളത്ത് പ്രദീപ്, കിഴക്കേപ്പറമ്പിൽ ബിജു, വാരണത്ത് വീട്ടിൽ സജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.അരുൺ കുമാറും സംഘവും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഞ്ച് ലിറ്റർ ചാരായം, 30 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തത്. പരിശോധന സംഘത്തിൽ പത്മകുമാർ, പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ അരുൺ ചന്ദ്രൻ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.