കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണം,​ അ‌ഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല

Saturday 17 April 2021 9:23 PM IST

കോഴിക്കോട് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടും തൃശൂരും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ.

അവശ്യസേവനങ്ങൾ നൽകുന്ന കടകൾ. സ്ഥാപനങ്ങൾ എന്നിവ വൈകിട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാവൂ. ബീച്ച്, പാർക്ക് ഉൾപ്പടെയുള്ള ടൂറിസം പ്രദേശങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പൊതുഗതാഗത, ആരോഗ്യമേഖലകൾ സാധാരണനിലയിൽ പ്രവർത്തിക്കാം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ഇന്ന് 1474 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്‌