ആർമി റിക്രൂട്ട്‌മെന്റ് :പ്രവേശന പരീക്ഷ മാറ്റിവച്ചു
Sunday 18 April 2021 12:00 AM IST
തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ 25ന് നടത്താനിരുന്ന ആർമി റിക്രൂട്ട്‌മെന്റിനുള്ള പൊതുപ്രവേശന പരീക്ഷ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. www.joinindianarmy.co.in ൽ പുതിയ തീയതി അറിയിക്കും.