കീർത്തി സുരേഷ് ജോസ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡർ
Sunday 18 April 2021 3:41 AM IST
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരവും ദേശീയ പുരസ്‌കാര ജേതാവുമായ കീർത്തി സുരേഷിനെ നിയമിച്ചു. പുതിയ പരസ്യ കാമ്പയിനുകളിൽ ഇനി കീർത്തി സുരേഷ് ആയിരിക്കും ബ്രാൻഡിന്റെ മുഖം. ചെറിയ കാലയളവിനുള്ളിൽ പുതിയ തലമുറയുടെ പ്രിയ താരമായി മാറാൻ കീർത്തിക്ക് കഴിഞ്ഞു. ഇത് ബ്രാൻഡിനും ഗുണം ചെയ്യുമെന്ന് ജോസ് ആലുക്കാസ് മാനേജ്‌മെന്റ് വിശ്വസിക്കുന്നു.
ജോസ് ആലുക്കാസിന്റെ പുതിയ പരമ്പര കളക്ഷന്റെ അനാവരണം കീർത്തി സുരേഷ് നിർവഹിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടേറെ ഷോറൂമുകളുമായി വൻ സാന്നിദ്ധ്യമുള്ള ജോസ് ആലുക്കാസിന് ഷോറൂം ശൃംഖല വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്‌ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോൺ ആലുക്ക എന്നിവർ പറഞ്ഞു.