200 വീടുകളുടെ നിറവിൽ സുനിൽ ടീച്ചർ

Monday 19 April 2021 12:25 AM IST
സാമൂഹ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 200-ാമത്തെ സ്‌നേഹഭവനം കാവാലം, തട്ടശ്ശേരി, പാക്കള്ളിൽ രുക്മിണിക്കും കുടുംബത്തിനും നൽകിയ വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 200 മത്തെ സ്‌നേഹഭവനം ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ, കാവാലം തട്ടശ്ശേരി പാക്കള്ളിൽ വിധവകളായ ജാനകിക്കും രുക്മിണിക്കും രണ്ടു പെൺകുട്ടികൾക്കുമായി നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിയുകയായിരുന്നു ഇൗ കുടുംബം. പ്രളയകാലത്ത് വീടിനുള്ളിൽ വെള്ളം കയറിയതിനാൽ ഉള്ള സംവിധാനവും തകർന്നു. രണ്ടു പെൺകുട്ടികളും പ്രായമായ ജാനകിയും ഈ തകർന്നു വീഴാറായ വീട്ടിലായിരുന്നു താമസം. ഇവരുടെ അവസ്ഥ മനസിലാക്കിയ ടീച്ചർ, മൂന്നു മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങിയ വീട് ഒരുക്കുകയായിരുന്നു. ബ്ലോക്ക് മെമ്പർ സന്ധ്യ സുരേഷ്, വാർഡ് മെമ്പർ ശ്യാംകുമാർ, ഗോപകുമാർ, തോമസ്. കെ. തോമസ്, കെ.പി.ജയലാൽ, തമ്പി മേട്ടുതറ, റെജി വർഗീസ്, ബോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.